അച്ഛനും ഞാനും
ഏകാകികളുടെ ഗീതം
Achanum Njanum (Ekaakikalude Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംരാജീവ് ആലുങ്കൽ ,വിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍രാജീവ് ആലുങ്കൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:54:14.
 

അഗ്നിപര്‍വ്വതങ്ങള്‍ പോലെ ഏറെ നീറിയും
അഴലു പേറി ആധിയേറി മിഴികളൂറിയും
ഞങ്ങള്‍ രണ്ടുമൊരുതണല്‍തണുപ്പിലൊന്നു പോല്‍
വിങ്ങിടുന്ന നെഞ്ചുമായു് കഴിഞ്ഞു ഏറെ നാള്‍
(അഗ്നിപര്‍വ്വതങ്ങള്‍ )

സ്നേഹമഞ്ഞുമുകിലു മെല്ലെ പെയ്തിടുമ്പോഴും
സൗമ്യനായി ഞാനടുത്തു നിന്നിടുമ്പോഴും
അതു നിനക്കു വേണ്ടിയെന്നുരച്ചതില്ലച്ഛന്‍
എങ്കിലുമറിഞ്ഞു ഞാനാ ആത്മസൗഭഗം

ആര്‍ദ്രമായിത്തലോടിയില്ല രാവിലെങ്കിലും
അച്ഛനെന്റെയമൃതമെന്നറിഞ്ഞിരുന്നു ഞാന്‍
വൃശ്ചികത്തണുപ്പുറഞ്ഞ കാറ്റു വീശവേ
അച്ഛനാണതെന്ന ബോധമാര്‍ന്നിരുന്നു ഞാന്‍
(ആര്‍ദ്രമായി )

അക്ഷരം കടഞ്ഞു ഞാനടുപ്പു കൂട്ടവേ
അഗ്നിയില്‍ വിഷാദമാകെ വെന്തുപോകവേ
അറിവുദിച്ചപുണ്യമെന്നിലേകിടുന്നതും
അച്ഛനെന്ന സത്യമെന്നറിഞ്ഞിരുന്നു ഞാന്‍
(അക്ഷരം )

അമ്മയെന്ന നന്മ തേടി ഞാന്‍ നടക്കവേ
ഉന്മയാകും മേന്മ തേടി വേദനിക്കവേ
മണ്‍കുടിലിന്നുള്ളിലെന്റെ കുഞ്ഞു മെത്തയില്‍
കണ്ണുഴിഞ്ഞ വെണ്ണിലാവുമച്ഛനല്ലയോ

നൂറുതേച്ചു വായു്നിറച്ച ഗൗരവങ്ങളില്‍
നെഞ്ചില്‍ വീണു കെഞ്ചിടാന്‍ മടിച്ചു പോയി ഞാന്‍
എങ്കിലും നിതാന്തമായ മൂക സാന്ത്വനം
എന്നിലേകി അച്ഛനെന്നറിഞ്ഞിടുന്നു ഞാന്‍

താപവും ദുരന്തവും തിളച്ച വേനലില്‍
തങ്ങളില്‍ അറിഞ്ഞു പുല്‍കിയില്ല ഞങ്ങളും
കദനസൂര്യനായെരിഞ്ഞു നിന്ന നേരവും
കനിവുതിര്‍ന്ന താതഹൃദയമേറിനിന്നു ഞാന്‍

തേങ്ങിയും പിണങ്ങിയും ഇണങ്ങിയും ഇതാ
തേന്‍മലര്‍വസന്തവാടി പൂകിടുമ്പോഴും
ദൂരെ മാറി നിന്ന രണ്ടു സ്നേഹതാരകള്‍
ഊര്‍ജ്ജരേണു തങ്ങളില്‍ പകര്‍ന്നിടുന്നിതാ
(തേങ്ങിയും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts