അരികിൽ നീ
ഫ്ലവേഴ്സ്
Arikil Nee (Flowers)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസ്റ്റിനീഷ് ഇഗ്നൊവ്
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 04:38:51.

അരികില്‍ നീ പ്രിയനേ ചേര്‍ന്നിരുന്നെങ്കില്‍
ജന്മം സഫലമായേനേ....
നീയെന്‍ ജീവന്റെ സ്പന്ദനമായേനേ....
അരികില്‍ നീ പ്രിയനേ ചേര്‍ന്നിരുന്നെങ്കില്‍
ജന്മം സഫലമായേനേ....
നീയെന്‍ ജീവന്റെ സ്പന്ദനമായേനേ....
അരികില്‍ നീ പ്രിയനേ ചേര്‍ന്നിരുന്നെങ്കില്‍...

ധിരനാ....ധിരനാ...ധിരനാ...ആ...
രാത്രിമഴയുടെ നീരവഭാവം
പ്രേമവിവശമാം നിന്‍ മിഴിയില്‍..
(രാത്രിമഴയുടെ...)
വന്നിരുന്നു എന്നും കണ്ടിരുന്നു
വന്നിരുന്നു എന്നും കണ്ടിരുന്നു
എന്‍മനം അന്നേ പറഞ്ഞിരുന്നൂ...
നമ്മള്‍ അകലുമെന്നു്...
തമ്മില്‍ പിരിയുമെന്നു്...
അരികില്‍ നീ പ്രിയനേ ചേര്‍ന്നിരുന്നെങ്കില്‍...
ആ......ആ.....ആ.....

ശ്യാമയമുനതന്‍ രാജിതഭാവം
രാഗവിലസമാം മുരളികയില്‍..
(ശ്യാമയമുനതന്‍...)
നേർത്തിരുന്നു..പിന്നെ പോയ്‌ മറഞ്ഞു...
നേർത്തിരുന്നു..പിന്നെ പോയ്‌ മറഞ്ഞു...
നിന്‍ സ്വരം അന്നേ പതിഞ്ഞിരുന്നു...
എന്നില്‍ നിറഞ്ഞിരുന്നു....
എന്നും അലിഞ്ഞിരുന്നു....
(അരികില്‍ നീ പ്രിയനേ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts