ഇന്നെന്‍ നെഞ്ചിലെ
എലോണ്‍ ലവ്ഡ് ആന്റ് ലോസ്റ്റ്
Innen Nenjile (Alone Loved and Lost)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅബ്ദുള്‍ റഷീദ്
ഗാനരചനഅബ്ദുള്‍ റഷീദ്
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2012 03:20:00.

ഇന്നെന്‍ നെഞ്ചിലെ തീരാമോഹമേ
നീ വരുമോ ഇതുവഴിയേ...
കാത്തു വെച്ചൊരെന്‍ മനസ്സിന്‍ കൂട്ടിലായ്
നിന്നെ കാത്തു നില്‍ക്കുന്നു ഞാന്‍...
കാര്‍മേഘം സ്വപ്നം കാണും
വേഴാമ്പലിനെ പോലെ...
ഞാന്‍ തേടി ഈ രാവില്‍...
നീ എന്നില്‍ അലിയും നേരം
(ഇന്നെന്‍ നെഞ്ചിലെ.....)

കുളിര്‍ പെയ്യുന്നൊരീ രാത്രിയില്‍
മഴ പെയ്യുന്നു തോരാതെ...
ഹൃദയത്തിന്‍ മൌനത്തില്‍ ഞാന്‍
പാടുന്നു ഈ ഗാനം....
(കുളിര്‍ പെയ്യുന്നൊരീ...)
പൂനിലാവുപോൽ നിന്‍ മുഖം
എന്‍ മനസ്സില്‍ പതിഞ്ഞ നാള്‍..
ഓര്‍ത്തിരുന്നു ഞാന്‍...
നീ വരുവാനായി ഇന്നും....

ഒരു ദീപനാളമായ് എന്നും
അണയാതെ എന്‍ നെഞ്ചില്‍....
സ്വപ്നത്തിലെന്നപോലെ എന്നും നിന്‍ രൂപം..
(ഒരു ദീപനാളമായ്...)
പൂങ്കിനാവുപോൽ നിന്‍ മുഖം
എന്‍ മനസ്സില്‍ പതിഞ്ഞ നാള്‍..
ഓര്‍ത്തിരുന്നു ഞാന്‍...
നീ വരുവാനായി ഇന്നും...
(ഇന്നെന്‍ നെഞ്ചിലെ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts