സാന്ത്വനമായ്‌ നീ
സാന്ത്വനമായ്‌ നീ
Santhwanamaay Nee (Santhwanamaay Nee)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍സുരേഷ് ഗോപി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 31 2023 15:36:44.
സാന്ത്വനമായ് നീ പാടൂ
സപ്തസാഗരം നീന്തുമൊരു ഗാനം.. ( 2 )
നീറുമീ തംബുരു മീട്ടുവാൻ ഗംഗയായ്
മണ്ണിലെ മാറിലെത്തൂ
മായാതെന്നിലെ വർണ്ണമാകൂ
വീണ്ടും എന്നിലെ രാഗമാകൂ..
സാന്ത്വനമായ് നീ പാടൂ
സപ്തസാഗരം നീന്തുമൊരു ഗാനം..

വീണപയോധിക്കുമക്കരെ കാലത്തിൻ
നെയ്യ്ത്തിരി ചൂടിയ സൂര്യനില്ലേ...( 2 )
ആളുമഗ്നിയെ താനേ ശമിപ്പിച്ച
നാദ പ്രവാഹമില്ലേ ...
ദേവ നാദ പ്രവാഹമില്ലേ...
വേനലിൻ ചാരെ മുഖം പൊത്തി നിന്നൊരാ
പൂവിൻ സ്വേദകണങ്ങളില്ലേ...
സ്നേഹപരാഗങ്ങളെത്രയോ കൂടെയില്ലേ ....
സാന്ത്വനമായ് നീ പാടൂ
സപ്തസാഗരം നീന്തുമൊരു ഗാനം..

പൂർണ്ണേന്ദു നീളേ സ്വരം വിരിച്ചെത്തുന്നോരേകാന്തയാമ സുഗന്ധമില്ലേ ...( 2 )
പാത പിന്നിടും ദൂരെ മരുപ്പച്ച
തോൽക്കും പ്രഭാതമില്ലേ
ശാന്തിയേകും പ്രഭാതമില്ലേ...
മിഴിനീർ തുടയ്ക്കുവാൻ
തുഷാരം പൊഴിക്കും
ആതിരാപൂക്കാലമത്രയില്ലേ..
ഹൃദ്യരാഗാമൃതം പാടിടും സ്പർശമില്ലേ ...

സാന്ത്വനമായ് നീ പാടൂ
സപ്തസാഗരം നീന്തുമൊരു ഗാനം.. ( 2 )
നീറുമീ തംബുരു മീട്ടുവാൻ ഗംഗയായ്
മണ്ണിലെ മാറിലെത്തൂ
മായാതെന്നിലെ വർണ്ണമാകൂ
വീണ്ടും എന്നിലെ രാഗമാകൂ..
സാന്ത്വനമായ് നീ പാടൂ
സപ്തസാഗരം നീന്തുമൊരു ഗാനം..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts