ഉത്സവബലി
ഉത്സവഗാനങ്ങള്‍ (മൂന്ന്)
Ulsava Bali (Ulsava Gaanangal Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രോതസ്വിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:48.

ഉത്സവബലിദര്‍ശനം...
എങ്ങും ഉത്സാഹവസന്താരവം
തിമിലകളുണര്‍ന്നൂ പൂമലയുയര്‍ന്നൂ
ഭക്തിതന്‍ തിരകളിലമര്‍ന്നൂ, ക്ഷേത്രം
ഭക്തിതന്‍ തിരകളിലമര്‍ന്നൂ...

(ഉത്സവ)

മന്ത്രങ്ങളുരുവിടും തന്ത്രിയില്‍പ്പോലും
സംഭ്രമമുളവാക്കി നിന്‍ മഞ്ജുരൂപം
ദേവന്മാര്‍ക്കൊക്കെയും വിരുന്നു നല്‍കുന്നൊരാ
വേദിയില്‍ ദേവിയായ് നീ മിന്നി നിന്നു...

(ഉത്സവ)

വിരുന്നിനു വിളിക്കും മിഴികളുമായ്
തിരക്കിലാ മലര്‍മുഖം എന്നെയും തേടി
ദേവനാക്കേണ്ട നീ, അസുരനാണിന്നു ഞാന്‍
വിസ്മൃതി നമ്മുടെ വിജയമാണിപ്പോള്‍...

(ഉത്സവ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts