വധു വരന്മാര്‍ വിട പറഞ്ഞു
ശരത്കാല പുഷ്പങ്ങൾ
Vadhu Varanmar Vida Paranju (Sharathkaala Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:57.
വധൂവരന്മാർ വിട പറഞ്ഞു
വന്നവർ വന്നവർ വേർ പിരിഞ്ഞു
കല്യാണപ്പന്തലിൻ കോണിൽ‌നിന്നൊറ്റയ്ക്കു
കണ്ണുനീർ തൂകുവോളാരു നീ?
ആരു നീ ആരു നീ ഏകാകിനീ?
(വധൂവരന്മാർ)

കല്യാണപ്പെണ്ണു നിൻ കൂട്ടുകാരി
കാന്തൻ നിന്നുടെ കളിത്തോഴൻ
മൽ‌സഖി തോഴിയെ വേദിയിലേക്കു നീ
ഉത്സാഹമഭിനയിച്ചാനയിച്ചു
ഇന്നുത്സാഹമഭിനയിച്ചാനയിച്ചു
(വധൂവരന്മാർ)

നാഗസ്വരത്തിന്റെ മേളത്തിലാരും നിൻ
ശോകാർദ്ര ഗദ്ഗദം കേട്ടതില്ല
മായികാസ്വപ്നങ്ങൾ നിൻ മിഴിയിൽ പൊലിഞ്ഞത്
ഛായാഗ്രാഹകർ കണ്ടതില്ല - ഇന്നു
ഛായാഗ്രാഹകർ കണ്ടതില്ല!
(വധൂവരന്മാർ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts