സൂര്യനും ചന്ദ്രനും
അയ്യപ്പ ഗാനങ്ങള്‍ 1
Sooryanum Chandranum (Ayyappagaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:59.
�Sooryanum chandranum pakalum raathriyum



സൂര്യനും ചന്ദ്രനും പകലും രാത്രിയും
സുദര്‍ശനചക്രമോടെത്തും
സുന്ദരശബരിഗിരിയില്‍
ഹരിഹരസൂനുവെ കണ്ടുവണങ്ങാന്‍
(സൂര്യനും)

കുങ്കുമഭസ്മവും ചന്ദനകളഭവും
കുടത്തില്‍ കൊണ്ടുവന്നീടും
പൊന്‍‌കുടത്തില്‍ കൊണ്ടുവന്നീടും
കുംഭീമുഖസഹജന്‍ മണികണ്ഠനു
കുംഭാഭിഷേകം നടത്തും...
(സൂര്യനും)

സുരന്മാര്‍ ശരണം വിളിക്കും കിന്നരര്‍
സഹസ്രനാമം ജപിക്കും
എന്നും സഹസ്രനാമം ജപിക്കും
ലക്ഷാര്‍ച്ചനയ്‌ക്കായ് കല്പകമലരുകള്‍
നക്ഷത്രജാലം നിരത്തും...
(സൂര്യനും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts