മധുവിധുരാവുകളേ (ആദ്യത്തെ കണ്മണി )
This page was generated on April 28, 2024, 2:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗം മധുവന്തി
അഭിനേതാക്കള്‍ജയറാം ,സുധാറാണി ,Janardhanan. KPAC Lalitha ,ഇന്ദ്രൻസ് ,കെ ടി എസ് പടന്നയിൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:16.
മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
അമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
ആ കവിളിലഴകു വിരിയും മറുകിലുമ്മ ഒരുമ്മ

(മധുവിധു)

പാല്‍‌വെണ്ണയുണ്ണേന്റെ കണ്ണാ, നറു-
പാലാഴിയിലാലോലം താലോലം
അമ്മതന്‍ മാറില്‍ നീ - ആനന്ദഭാഗ്യം
അച്‌ഛന്റെ താരാട്ടില്‍ - മധുമയരാഗം
നിന്‍ തരിവളകളിലിളകിയാടും മധുമഴവില്ല്

(മധുവിധു)

കാടെല്ലാം വീടെല്ലാം നീയായ്, കണി-
കാണുമ്പോള്‍ എങ്ങെങ്ങും കണ്ണന്മാര്‍
മൗലിയില്‍ ചൂടേണ്ടേ - ശൃംഗാരപ്പീലി
മാറത്ത് ചാര്‍ത്തേണ്ടേ - നിരവനമാല
നിന്‍ കളിചിരികളിലൊരു യദുകുലമുണരുണരുണര്

(മധുവിധു)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts