വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ബോംബെ രവി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:28.
വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ (2) ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ ♪♫ നൂറ്റൊന്നു വെറ്റിലയില്‍ നൂറു തേച്ചിരിയ്ക്കുന്നു മുകില്‍മറക്കുടയുള്ള മൂവന്തി ♪♫ (2) അലതല്ലും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു മനയ്ക്കലെ പറമ്പിലേ ചേമന്തി (2) വൈശാഖ പൗര്‍ണ്ണമിയോ............. വെള്ളോട്ടു വളയിട്ട വെള്ളില തളിരിന്മേല് ഇളവെയില് ചന്ദനം ചാര്‍ത്തുന്നു ♪♫ (2) നിളയുടെ വിരിമാറില്‍ തരള തരംഗങ്ങള്‍ കസവണി മണിക്കച്ച ഞൊറിയുന്നു(2) വൈശാഖ പൗര്‍ണ്ണമിയോ............... വൈശാഖ പൗര്‍ണ്ണമിയോ............... |