വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:13.
�പാൽക്കാരീ പാൽക്കാരീ കാട്ടിലാടിനെ മേയ്ച്ചു നടക്കും കസവു തട്ടക്കാരീ (2) (പാൽക്കാരീ) പൊന്മലയിൽ ഒഹൊ ഒഹൊ പുൽമേട്ടിൽ ഒഹൊ ഒഹൊ പൂമര തണലിൽ പൊന്മലയിൽ പുൽമേട്ടിൽ പൂമരത്തണലിൽ... ഞാൻ നിനക്കു നല്ലൊരു പച്ചില മാടം പണിഞ്ഞു നൽകും ഒരുനാൾ പണിഞ്ഞു നൽകും (പാൽക്കാരീ) ചുറ്റും പുഴവേണം പുഴയിൽ മീൻ വേണം കടവിൽ വെണ്ണക്കല്ലുകൾ പാകിയ കൽപട വേണം (ചുറ്റും) (പാൽക്കാരീ) പുഴയരികിൽ ഒഹൊ ഒഹൊ താഴ്വരയിൽ ഒഹൊ ഒഹൊ പച്ചിലക്കുടിലിൽ നീ കുളിച്ചൊരുങ്ങി വരുന്നതു കാണാൻ എനിക്കു മോഹം.. കരളേ (പാൽക്കാരീ) |