ധൂമരശ്മിതന്‍ (കസവുതട്ടം )
This page was generated on April 19, 2024, 2:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:14.

�ധൂമ രശ്മിതൻ തേരിൽ വന്നുവൊ ഭൂമിയിൽ വീണ്ടും ആമിനാ
ആമിനാ ആമിനാ ആമിനാ
മൂടൽ മഞ്ഞിൽ അലിഞ്ഞു ചേർന്നൊരു
മൂക ജീവിത വേദന
വേദന വേദന വേദന..ആ...

ഉള്ളിലോർമ്മകൾ പണ്ടു ചാരിയ
ചില്ലു വാതിൽ തുറന്നുവോ
വർണ്ണ മൂടുപടത്തുകിൽ കൊണ്ട്‌
കണ്ണു നീരു തുടച്ചുവോ
ആ....ആ...ആ....ആ...(ധൂമ...)

ഉമ്മയില്ലാത്ത പിഞ്ചു കുഞ്ഞുങ്ങൾ
ഉമ്മയെ കണ്ടുണർന്നുവോ
ചുംബനത്തിനു ദാഹ തപ്തമാം
ചുണ്ടു പാതി വിടർന്നുവോ
ആ....ആ.....ആ.....ആ... (ധൂമ...)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts