വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിജയകുമാർ ,ശാരദ പ്രീത ,തിലകൻ ,ലക്ഷ്മി ,ദുർഗ്ഗ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:37.
കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ കണ്ണുനീര്ജന്മം താങ്ങും കൈകളിലാരാരോ ഒരു തോളില്‍ നീയെന്ന പുണ്യം താനേ തലചായ്ക്കും സൗഭാഗ്യം തേടുന്നെന്‍ മൗനം എല്ലാം വിടചൊല്ലിയകലുന്നോരേകാകീ ഗമനം (കണ്ണനാരാരോ) നെഞ്ചിന്നുള്ളില്‍ ഏതോ ഇരുള്‍മാളങ്ങള്‍ കണ്ണില്‍ നീളും സ്വന്തം നിഴല്നാളങ്ങള് കൊതിയോടെ നീ പോയ വഴി മാറിയോ ഈ മാറിലിനിയും ഈ പൂവിനിടമോ (കണ്ണനാരാരോ) തീരാമോഹം ഒന്നായ് ഒരു കൂരയില്‍ ചേരാനോരോ നാളും കഴിയുമ്പോഴും ഇനി വീണ്ടും ഒരു ജന്മം അതിനേകുമോ കാതങ്ങളിനിയും കാല്യാത്ര തുടരാന്‍ (കണ്ണനാരാരോ) |