ഏഴാം ബഹറിന്റെ (ആരു നീ ജിന്മകളെ) (ഗസല്‍ )
This page was generated on April 27, 2024, 11:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംബോംബെ രവി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,മിന്‍മിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത് ,മോഹിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:48.

ഏഴാം ബഹറിന്റെ അക്കരെ നിന്നൊരു
കസ്‌തൂരിമണമുള്ള കാറ്റ് - കാറ്റ് കാറ്റ് കാറ്റ്
തങ്ങളുപ്പാപ്പാന്റെ വിരലില് മിന്നണ
മോതിരക്കല്ലിന്റെ റങ്ക് - റങ്ക് റങ്ക് റങ്ക്
പത്തിരിവട്ടത്തില്‍ മാനത്ത് ലങ്കണ
പതിനാലാം രാവിന്റെ മൊഞ്ച്
മൊഞ്ച്... മൊഞ്ച്... മൊഞ്ച്...

ആരു നീ ജിന്‍‌മകളേ
പേരു ചൊല്ലാമോ
ഊരില്ല... പേരില്ല...
ഒഴുകും രാഗം ഞാന്‍
(ആരു നീ...)

ഷംസും കമറും കണ്ണിലൊതുക്കി
ഭൂമിയിലിറങ്ങിയതെന്തിനു നീ
നിന്നെപ്പോലൊരു സുന്ദരമാരനെ
വിണ്ണിലെങ്ങും കണ്ടില്ല...
(ആരു നീ...)

നിസരിപ്പൊന്നിന്‍ പത്തരമാറ്റും
മേനിയിലൊതുക്കിയതെങ്ങിനെ നീ
രാജകുമാരാ നിന്‍ പുഞ്ചിരിയെന്‍
മെയ്യിലിണക്കി സീനത്ത്...
(ആരു നീ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts