യാത്രയായി (ആയിരപ്പറ)
This page was generated on March 28, 2024, 4:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരവീന്ദ്രൻ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ് ,ബി അരുന്ധതി
രാഗംചാരുകേശി
അഭിനേതാക്കള്‍മമ്മൂട്ടി ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:55.

ആ..ആ..ആ....

യാത്രയായി വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

ഈ രാവില്‍ തേടും പൂവില്‍
തീരാ തേനുണ്ടോ...
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി (2)
ഉണരുമല്ലോ പുലരി... (യാത്രയായ്‌)

നിന്‍ കാതില്‍ മൂളും മന്ത്രം
നെഞ്ചിന്‍ നേരല്ലോ
തളരാതെ കാതോര്‍ത്തു പുളകം ചൂടി -(2)
ദളങ്ങളായ്‌ ഞാന്‍ വിടര്‍ന്നു.. (യാത്രയായ്‌)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts