സാമഗാനലയഭാവം (ഊട്ടിപ്പട്ടണം )
This page was generated on April 30, 2024, 5:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,സിദ്ദിഖ് ,നരേന്ദ്ര പ്രസാദ് ,ജഗതി ,ഗണേഷ് ,അഞ്ജു (ബേബി അഞ്ജു)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:02.

 സാമഗാനലയഭാവം ഓരോ
മനസ്സിലും ഉണരും യാമം
കോകില പഞ്ചമ ലോലാലാപം
സ്മൃതിയിതളിൽ പനിനീരായ് പൊഴിയും (സാമഗാന..)

ആരുടെ പല്ലവ പദമിളകുന്നു
അനിതരമാം ജതിയിൽ മുങ്ങീ
നിറരാവിൻ മണ്ഡപനടയിൽ
ലയലാസ്യം മുറുകുമ്പോൾ’
ദൂരതാരമൊരു കനകവർണ്ണ വര
കലികയായ് മിഴികളിലുണരാം (സാമഗാന..)

ആർദ്രവസന്തം ചിറകുകൾ തുന്നും
അമൃത നിലാക്കുളിരിൽ മൂടി
ലയമേറും ശ്രുതിയിലുണർന്നു
അലിവോലും ശുഭഗീതം
ആത്മവേദിയിതിലനഘരാസരസ
ലഹരിയായ് നിറയുമോ
മധുരിമ ചൊരിയാൻ (സാമഗാന..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts