വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജി മാര്‍ക്കോസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,മോഹിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:03.
താലോലം പൂമ്പൈതലേ താരാട്ടാന്‍ വാ തെന്നലേ ഈ താമരപ്പൂം കണ്‍കളില്‍ ഒരു മുത്തം നല്കാന് വാ കുളിര് മുത്തം നല്കാന് വാ ( താലോലം..) തിങ്കളോ നിറ തിങ്കളില്‍ കളിയാടും മാന്‍ കുഞ്ഞോ താമരക്കുളിരല്ലിയോ അതിലൂറും പൂന്തേനോ ഭൂമിദേവിയോമനിക്കും പൂനിലാവിന് ചെണ്ടോ പുലര്‍കാലം കണ്ചിമ്മി കണി കാണുന്നു നിന്നെ ( താലോലം..) താരിളം മിഴി പൂട്ടി നീ തഴുകും കിനാവേതോ ആരെയോര്‍ത്തൊരു പുഞ്ചിരി അലിയുന്നു നുന് ചുണ്ടില്‍ ഓമനേയെന്‍ മാറില്‍ നീയും പൂവിതള്‍ പോലെ ചായും പുളകം പോലീ മെയ്യില്‍ കുളിരാടുന്നാലോലം ( താലോലം ) |