രജനി ഉണരൂ (തമ്പുരാന്‍ )
This page was generated on April 26, 2024, 2:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംസലില്‍ ചൗധരി
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:14.

�രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ (2)
രജനീ ഉണരൂ�.

പകലൊളി പോലുമീ ഹേമന്ത സന്ധ്യയില്‍ കനളിതലായ്
ചെറു നിഴലിന്‍ ചിരാതില്‍ മുനിഞ്ഞു സാന്ത്വന നാളം (പകലൊളി..)
ഏകാന്ത സഞ്ചാരി തന്‍ പാഴ് മോഹങ്ങളില്‍
കുളിരല ഇളകുമോരണിനിത നിമിഷവും ഇതാ ഇതാ വിമൂകമായ്

രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ..
രജനീ ഉണരൂ�.

മപസ പപ മപസ മാപനി മപ മപധപ മപ രിമഗ
ഗരിമാഗ സനിസ സനി റിസ നിധനി നിധ സനി ധപധപമഗ
സഗമപനിസരിഗമഗസനിധപമഗാപ...
കേഴുകയല്ലോ തോരാത്ത മനവുമായ്‌ പൂമ്പുഴകള്‍
മണിക്കുയിലിന്‍ സ്വനങ്ങളില്‍ എങ്ങോ സാന്ദ്ര വിലാപം (കേഴുകയല്ലോ...)
വിതുമ്പുന്നു നീലാംബരി ഈ സാരന്ഗിയില്‍ ജതികളില്‍ ഒഴുകിയ
നൂപുര മഞ്ജരി ഇതാ ഇതാ വിമൂകമായ്...

രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ...
രജനീ ഉണരൂ�.

നിന്‍റെ നിരാമയ തുഷാര ഹാരം പൊഴിയുകയായ്‌
പോന്മുള തന്‍ കിനാവുകള്‍ മെല്ലെ തേങ്ങുകയായ്.. (നിന്‍റെ...)
ആലോല മന്ദാരിയായ് വെണ്‍ മേഘങ്ങളില്‍
തളിര്‍ വെയിലുരുകിയ തരളിത നിമിഷവും ഇതാ ഇതാ വിമൂകമായ്...

രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ...
രജനീ ഉണരൂ�.
രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ...
രജനീ ഉണരൂ�.



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts