തിന്തകത്തോം (ഒറ്റയാള്‍ പട്ടാളം )
This page was generated on April 28, 2024, 12:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംശരത്
ഗാനരചനപി കെ ഗോപി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ഷമ്മി തിലകൻ ,ഇടവേള ബാബു ,പി എ ലത്തീഫ് ,പറവൂര്‍ ഭരതന്‍ ,മധുബാല ,മണിമാല ,ഇന്നസന്റ് ,കെ ആർ വത്സല ,ആൻ്റണി (കെനിയ)
ഗാനത്തിന്റെ വരികള്‍
Last Modified: October 28 2013 05:30:57.

തിന്തകത്തോം ചിലമ്പണിഞ്ഞു വാളെടുത്തു്
കോമരങ്ങൾ തുള്ളവേ...(2)
കാവൽ ദൈവങ്ങളേ...പോകാനിടം തരൂ...
വാനമ്പാടി പോലെ ദൂരെ ദൂരേ...
തിന്തകത്തോം ചിലമ്പണിഞ്ഞു വാളെടുത്തു്
കോമരങ്ങൾ തുള്ളവേ...

ആ....ആ....ആ....

കാറ്റിൽ പെയ്തുവീണ ചെങ്കനൽ
താഴേ വീണടിഞ്ഞ മൺ‌കുടിൽ...(2)
തീപിടിച്ച നാട്ടിലിന്നു വീണവായന
ചെത്തിമാല ചേറിയിട്ട സന്ധ്യയിൽ...
ആടാം തെയ്യങ്ങളാടാം...പോരൂ
കുമ്മാട്ടിക്കാവിൽ....(2)
ഇതാ രൗദ്ര മേള സംഘം....
(തിന്തകത്തോം....)

നേരിൻ ചോര വീണ മണ്ണിലെ
പോരിൽ പൊയ്മുഖങ്ങളാടവേ...(2)
ചങ്കുടഞ്ഞ നെഞ്ചിലിന്നു പ്രാണവേദന
കണ്ണുനീരു വീണുറഞ്ഞ സന്ധ്യയിൽ...
സ്നേഹം പൊയ്പ്പോയ തീരം
തേടും കാരുണ്യദീപം..(2)
ഇതാ ശാന്ത സൗമ്യ ഗാനമന്ത്രം...
(തിന്തകത്തോം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts