വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി കെ വെങ്കിടേഷ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | രേണുക ,ലത രാജു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:22.
മന്ദാരപൂവനത്തില് മലര് നുള്ളാന്‍ പോയ നേരം പുന്നാരക്കാരനൊരുത്തന് പുറകേ വന്നൂ - തന്റെ കണ്ണാകും തൂലികയാലാ കുത്തും തന്നു (മന്ദാര) മയങ്ങാത്ത രാവുകളില്‍ മാനസ നാടകശാലകളില്‍ മൂളിപ്പാട്ടും പാടി വന്നൂ ആളെക്കൊല്ലീ മണിമാരന്‍ (മന്ദാര) കിനാവിന്റെ കല്പടവില് കുടവും പേറിയിരുന്നപ്പോള് കളിയാടീടാന്‍ നീന്തിവന്നൂ കളഹംസംപോല് സുകുമാരന്‍ (മന്ദാര) മധുമാസം വന്നപ്പോള്‍ മാനത്തമ്പിളി വന്നപ്പോള്‍ അവനെ കാണാന്‍ വീണ്ടും വീണ്ടും ആശാശലഭം കൊതിപൂണ്ടു (മന്ദാര) |