മണ്ണും നിറഞ്ഞേ (മലയൻകുഞ്ഞ് )
This page was generated on April 28, 2024, 2:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ശ്വേത മോഹൻ ,രക്ഷിത സുരേഷ് ,അപർണ്ണ ഹരികുമാർ ,അഷിത അജിത് ,ദീപ്തി സുരേഷ് ,ഹരിപ്രിയ ,അനു ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 05:48:37.
മണ്ണും നിറഞ്ഞേ മനവും നിറഞ്ഞേ
നാടറിഞ്ഞേ നലവും നിറഞ്ഞേ
കണ്ണും കവിഞ്ഞേ കനകം കുമിഞ്ഞേ
പെണ്ണിവള്‍തന്‍ തിരുന്നാളണഞ്ഞേ
മാനം തെളിഞ്ഞേ മലയും തെളിഞ്ഞേ
നാലുദിക്കും ചന്തം പറന്നേ
ചോലപ്പെണ്ണോ കനവും മെനഞ്ഞേ
ആരും കാണാ ചിറയും കടന്നേ
പൂക്കാടും പുല്‍ക്കാടും കാണാതേ പോയേ
എന്തോരം ദൂരം ആ പെണ്ണാളോ പോയ്മറഞ്ഞേ
രാവാകുന്ന മുമ്പേയീ നെഞ്ചിലായ് ഇരുള്‍ വരിഞ്ഞേ
മണ്ണും നിറഞ്ഞേ മനവും നിറഞ്ഞേ
നാടറിഞ്ഞേ നലവും നിറഞ്ഞേ
കണ്ണും കവിഞ്ഞേ കനകം കുമിഞ്ഞേ
പെണ്ണിവള്‍തന്‍ തിരുന്നാളണഞ്ഞേ

കയ്പ്പുമടുത്തെടിയേ കാഴ്ച്ച മറന്നടിയേ
എപ്പൊ വരും
എന്റെയുള്ളം തിരയും നല്ല നറു
വെട്ടം നറുവെളിച്ചം
നെല്ലിക്കാപ്പോലും പെണ്ണേ പിന്നെ
പിന്നെ ഇനിയ്ക്കുകില്ലേ
മെയ് വാടും മഴയില് കോച്ചും തണുപ്പില്
ഇന്നു ഞാന്‍ ഏകനല്ലേ
മണ്ണും നിറഞ്ഞേ മനവും നിറഞ്ഞേ
നാടറിഞ്ഞേ നലവും നിറഞ്ഞേ
കണ്ണും കവിഞ്ഞേ കനകം കുമിഞ്ഞേ
പെണ്ണിവള്‍തന്‍ തിരുന്നാളണഞ്ഞേ
മാനം തെളിഞ്ഞേ മലയും തെളിഞ്ഞേ
നാലുദിക്കും ചന്തം പറന്നേ
ചോലപ്പെണ്ണോ കനവും മെനഞ്ഞേ
ആരും കാണാ ചിറയും കടന്നേ

ഇമ്പമൊരിത്തിരിയായ് നൊമ്പരമൊത്തിരിയായ്
എന്നു വരും എന്നുവരും തിരികെ
എന്നെവിട്ട് പോയൊരു നല്ലകാലം
നീലക്കുറിഞ്ഞി പോലും മെല്ലെ
തഞ്ചത്തില്‍ പൂക്കുകില്ലേ
ഞാന്‍ ഞാനല്ലാതാകുന്നേ വേരില്ലാതാകുന്നേ
കാരണം ചൊല്ലടിയേ
മണ്ണും നിറഞ്ഞേ മനവും നിറഞ്ഞേ
നാടറിഞ്ഞേ നലവും നിറഞ്ഞേ
കണ്ണും കവിഞ്ഞേ കനകം കുമിഞ്ഞേ
പെണ്ണിവള്‍തന്‍ തിരുന്നാളണഞ്ഞേ
മാനം തെളിഞ്ഞേ മലയും തെളിഞ്ഞേ
നാലുദിക്കും ചന്തം പറന്നേ
ചോലപ്പെണ്ണോ കനവും മെനഞ്ഞേ
ആരും കാണാ ചിറയും കടന്നേ
പൂക്കാടും പുല്‍ക്കാടും കാണാതേ പോയേ
എന്തോരം ദൂരം ആ പെണ്ണാളോ പോയ്മറഞ്ഞേ
രാവാകുന്ന മുമ്പേയീ നെഞ്ചിലായ് ഇരുള്‍ വരിഞ്ഞേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts