മിണ്ടാതെടീ (f) (തന്മാത്ര )
This page was generated on May 18, 2024, 4:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:05.

മിണ്ടാതെടീ കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടീ മൈനേ
മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിർ വിരൽ തൊടാതെ പോകൂ
(മിണ്ടാതെടീ..)

വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം
ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ് മാറിയോ
ആരോ ആരാരോ കുഞ്ഞേ ആരാരോ
ഇനി അമ്മയായ് ഞാൻ പാടാം
മറന്നു പോയ താലോലം
(മിണ്ടാതെടീ..)

പിറവിയിലേക്കൊഴുകുന്നു
സ്നേഹതന്മാത്ര
കനവിൻ അക്കരെയോ ഈ കരയോ
ദൈവമുറങ്ങുന്നു
എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ
ഇനിയെങ്ങാണാ തീരം
നിറങ്ങൾ പൂക്കും തീരം
(മിണ്ടാതെടീ..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts