എന്തിന്നവിടം (പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച )
This page was generated on May 2, 2024, 11:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉഷാ ഖന്ന
ഗാനരചനപരമ്പരാഗതം (നാടോടി)
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:30.
എന്തിന്നവിടം പറയുന്നച്ഛാ
അരിങ്ങോടര്‍ നീട്ടിയ നീട്ടെനിക്ക്
എള്ളോളം തന്നെ മുറിഞ്ഞതുള്ളു
മച്ചുനിയന്‍ ചന്തു ചതിച്ചതാണേ

അങ്കം പിടിച്ച തളര്‍ച്ചയോടെ
ചന്തൂന്റെ മടിയില്‍ തലയുംവച്ച്
ആലസ്യത്തോടെ ഞാന്‍ കണ്ണടച്ചു
ആ തക്കം കണ്ടവന്‍ ചന്ത്വല്ലാണേ

കുത്തുവിളക്കിന്റെ തണ്ടെടുത്തു
കച്ചാതെരുവിലും നീട്ടി ചന്തു
ഞെട്ടിയുണര്‍ന്നങ്ങു നോക്കും നേരം
അരിങ്ങോടര്‍‌ക്കൂട്ടത്തില്‍ ചാടി ചന്തു

ഇനിയുള്ള കാഴ്ചയും നമ്മള്‍ തമ്മില്‍
ഇനിയുള്ള കാലത്തു കാണുകയില്ല
ചന്തു ചതിച്ച ചതിയാണച്ഛാ
ചന്തു ചതിച്ച ചതിയാണാര്‍ച്ചേ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts