വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:41.
വാക്കുകൾ വേണ്ടാ വർണങ്ങൾ വേണ്ടാ അനുരാഗകാവ്യങ്ങൾ എഴുതാൻ നീയറിയാത്ത ഭാവത്തിൽ ഒരു നോട്ടം എറിയുമ്പോൾ അതിലുണ്ടൊരായിരം കാമനകൾ അമലേ നിൻ ഹൃദയത്തിൻ ഭാവനകൾ (വാക്കുകൾ..) എവിടെയാണെങ്കിലും നിന്റെ നിശ്വാസങ്ങൾ എന്നെ തഴുകുവാനെത്തും നിൻ മുടിത്തുമ്പിലെ സൗരഭം കാറ്റിൻ കൈകളിൽ നിന്നും കവർന്നെടുക്കും വിടരാൻ വിതുമ്പുന്ന പൂക്കളിൽ നോവാതെ മധുചുംബനങ്ങൾ ഞാൻ നൽകും അവ നിൻ മൃദുലാധരം പോൽ തുടുക്കും (വാക്കുകൾ..) അലസമാം രാവിന്റെ ശീതളച്ഛായയിൽ നിന്നെയും കാത്തു ഞാൻ നിൽക്കും മിന്നാമിനുങ്ങിന്റെ നക്ഷത്ര ദീപ്തിയിൽ നീ വരും വീഥിയൊരുങ്ങും ആത്മാവിൽ നിന്നെ പുണർന്നു കൊണ്ടോമനേ നീയാണെൻ ജീവനെന്നോതും ആ ദിവ്യ നിർവൃതിയിൽ ഞാൻ ലയിക്കും (വാക്കുകൾ...) |