വെള്ളിലാക്കൂടാരം [സ്ത്രീ] (ഹര്‍ത്താല്‍ )
This page was generated on April 24, 2024, 12:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംമോഹന്‍ സിതാര
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:46.
 


 
വെള്ളിലക്കൂടാരം കണ്ണിലൊരാകാശം
അല്ലിയിളം തേനുണ്ടു മദിക്കാൻ വെള്ളരിതുമ്പീ വാ
നല്ലൊരു നാളല്ലേ നമ്മുടെ രാവല്ലേ
ഇത്തിരി വെട്ടം കൈയ്യിലൊതുക്കാം മുത്തം കൈമാറാം
(വെള്ളിലക്കൂടാരം....)

തത്തച്ചുണ്ടിൽ പാട്ടില്ലേ പുത്തൻ വണ്ടിനു കൂട്ടില്ലേ
പൂവിനു നോവല്ലേ രാവിനു തീരല്ലേ
മുത്തം നൽകാൻ ഞാനില്ലേ മുത്തിനു വേറേ പോകല്ലേ
രാക്കിളി നീയല്ലേ പൂക്കണിയായില്ലേ
നിന്നരികിൽ പ്രിയസഖി തൻ കുളിരൊഴുകും നിറനിശയിൽ
പന്തലിടാൻ വായോ തങ്കനിലാവേണീ
ഇനി വിരിയും പുലരികളും പുതുമകൾ ചെറുകഥ പറയും ഹോ ഓഹോഹോ
(വെള്ളിലക്കൂടാരം....)

പുത്തൻ വർഷം വന്നില്ലേ പൂത്തിരിയായി തീർന്നില്ലേ
തേൻപുഴ പെയ്തില്ലേ മാൻമിഴി വന്നില്ലേ
ഇത്തിരിവെട്ടം തോർന്നില്ലേ ഇക്കിളി കൊണ്ടു പൊതിഞ്ഞില്ലേ
പത്തരമാറ്റല്ലേ പഞ്ചമി നീയല്ലേ
അലകടലും ലഹരികളിൽ പത പതയും മധുചഷകം
മണ്ണൊരു സന്ദേശം വിണ്ണൊരു സംഗീതം
അഴലുകളേ വഴി പിരിയാം ഇരവുകളേ വിട പറയാം ഹോ ഓഹോഹോഹോ
(വെള്ളിലക്കൂടാരം....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts