വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:51.
ചക്കരക്കിളീ ചക്കിയമ്പിളീ നിന്റെ ചുണ്ടിലോ പുഞ്ചിരി പാല് മുത്തു മുന്തിരീ കൊച്ചു സുന്ദരീ നിന്റെ കണ്ണിലോ താമരച്ചേല് മുല്ലവള്ളിയിൽ ഊയലാടി വാ കുഞ്ഞു കാറ്റിനെ മടിയിൽ വെച്ചിടാം മാനവും ഭൂമിയും തൊട്ടു തൊട്ടു മുത്തമിട്ടിടാം ഹേയ് (ചക്കര...) കാടും മേടും പോവാലോ നാടൻ പാട്ടും പാടാലോ കുന്നോരം തെയ്യം തുള്ളും പയ്യെല്ലാം നിന്നെ കണ്ടാൽ മുന്നാഴി പാലും കൊണ്ടേ കൂടെ പോരും മിന്നു മിന്നലെ പൊന്നു കൊണ്ടു വാ തത്തയും മൈനയും മുത്തുമാല കോർത്തു കൊണ്ടു വാ ഹെയ് ഹെയ് (ചക്കര..) കായൽ തീരം ചെല്ലാലോ കാണാകാര്യം ചൊല്ലാലോ ഓളത്തിൽ താളം തുള്ളും ഉയ്യാര തോണി എന്റെ ഓലോലക്കുഞ്ഞിനു കൂട്ടുവാൻ മീനും തായോ ഇഷ്ടമെങ്കിലോ പട്ടുടുപ്പു താ ഇപ്പോഴും തുന്നുവാൻ നൂലു കോർത്തിടുന്ന മേഘമേ (ചക്കര..) |