വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:58.
കുവലയമിഴിയില്‍ കുളിരൊളിയിളകി ചൊടിമലരിതളില്‍ ഹിമകണമുരുകി എന്മനമേതോ കവിതയില്‍ മുഴുകി നിന് മഞ്ജുമന്ദസ്മിതംമന്ത്രം എന്നെ തഴുകി (കുവലയമിഴിയില്‍) പ്രേമപാരിജാതമണിയും വെണ്ണിലാവില്‍ ഊയലാടാന്‍ സ്വര്‍ഗ്ഗം തെളിയും മായാരാവിലെന് മെയ്യില്‍ പടരാന്‍ രാഗോന്മാദിനി നീ വന്നു (കുവലയമിഴിയില്‍) ദേവലോകഗീതകം പാടി രാജയോഗവൈഭവം തൂകി അമൃതം ചൊരിയാന്‍ സ്നേഹോദാരമെന്‍ സ്വപ്നം നുകരാന്‍ ചേതോഹാരിണി നീ വന്നു (കുവലയമിഴിയില്‍) |