ജ്വാലാമുഖികൾ (പാഥേയം )
This page was generated on April 25, 2024, 1:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംബോംബെ രവി
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
അഭിനേതാക്കള്‍മമ്മൂട്ടി ,ചിപ്പി ,ശശികല ,ലാലു അലക്സ് ,സുധാകരൻ ,കോഴിക്കോട് കൃഷ്ണൻ ,കെ പി എ സി പ്രേമചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:01.
ജ്വാലാമുഖികള്‍ തഴുകിയിറങ്ങി
മാനസ ഗംഗാ രാഗം
ഇരു ഹൃദയങ്ങളില്‍ ഇളകിയിരമ്പി
കണ്ണീര്‍ കടലിന്‍ മൌനം (ജ്വാലാ ...)

വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കള്‍ക്കലയുടെ നാളം
വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കള്‍ക്കലയുടെ നാളം
നിത്യ തമസ്സിന്‍ നീലത്തിരയില്‍
നിത്യ തമസ്സിന്‍ നീലത്തിരയില്‍
സൂര്യാസ്തമയ വിഷാദം (ജ്വാലാ ...)

അതിരഥനൂട്ടി വളര്‍ത്തിയുണര്‍ത്തി
പുത്ര സ്നേഹ വസന്തം
അതിരഥനൂട്ടി വളര്‍ത്തിയുണര്‍ത്തി
പുത്ര സ്നേഹ വസന്തം
കര്‍ണ്ണന് സ്വന്തം പൈതൃകമായത്
കര്‍ണ്ണന് സ്വന്തം പൈതൃകമായത്
കുണ്ഡലവും കതിരോനും (ജ്വാലാ ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts