കൊക്കും പൂഞ്ചിറകും (പ്രായിക്കര പാപ്പാന്‍ )
This page was generated on April 28, 2024, 8:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജഗദീഷ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ് ,ചിപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:35:52.
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി
കക്കുന്നെന്തിനുള്ളം..?
വനചാരുതേ വരു ചാരെ നീ
ചുണ്ടിൽ ചോർന്ന കനിത്തുണ്ടിൽ വാർന്നതെന്റെ
സ്വന്തം തേൻ കിനാക്കൾ
ഇടമേകുമോ ഇടനെഞ്ചിൽ നീ..?
ചെന്താമരപ്പൂക്കൾ കൂമ്പും പ്രായമോ..?
പൊന്നാലിലക്കുമ്പിൾ തുന്നും നാണമോ..?
ചെപ്പടിച്ചെപ്പിലെച്ചില്ലിനൊപ്പമിച്ചപ്പടച്ചൊല്ലി-
ലെപ്പൊഴും സൊപ്പനം പൂക്കും

തിത്തിത്താരപ്പൊയ്കയിൽ ചിപ്പിയ്ക്കുള്ളിൽ വീണു ഞാൻ
മുത്തുമണി നീരായ് നിന്റെ ഈറൻ ദാഹമായ് !
കക്കാമൂലക്കാട്ടിലെ തക്കാളിപ്പെൺ മൈന ഞാൻ
പൊയ്ക്കനവു പോലും കൊത്തിയുണ്ണും പെണ്ണു ഞാൻ
സ്വർണ്ണച്ചില്ലത്തുമ്പിൽ തേൻ നാരുകൾ
പിന്നിപ്പിന്നിത്തുന്നും നൂൽക്കൂടുകൾ
അവയിലകലെയൊരു കരളൊടൊരുമയൊടു
മനസ്സും മനസ്സും ഉരുമിയുരുമിയിനി വാഴാം...

മുക്കംപാലച്ചോട്ടിലെ മുന്നാഴിപ്പൂങ്കാറ്റിനെ
മുത്തമിടുമേതോ കൊച്ചു മിന്നാമിന്നികൾ
കത്തിക്കെട്ടൻ നെഞ്ചിലെ ഇത്തിപ്പോരം മോഹവും
നൃത്തമിടുമോരോ രാത്രിതോറും മൂകമായ്
സ്വർഗ്ഗം പോലും തോൽക്കും രാമഞ്ചവും
കൊത്തിക്കൊണ്ടു പാറും നാമൊന്നുപോൽ
മധുരമുതിരുമൊരു മദനശരവിരുതി-
ലുടലുമുയിരുമുലകുമതിനടിമയാകും...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts