ഋതുകന്യകയുടെ (കൊടൂങ്ങല്ലൂരമ്മ )
This page was generated on March 28, 2024, 10:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍K.R. Vijaya
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:37.
ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ
പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍
ഭക്തിയോ സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ?

ഭക്തിയെങ്കില്‍ നിന്തിരുമുന്നില്‍
വല്‍ക്കലമണിഞ്ഞുനില്‍ക്കും ഞാന്‍
തുടിയ്ക്കും നെഞ്ചില്‍ തപസ്സിനിടയില്‍
തുളസിപ്പൂമാലചാര്‍ത്തും ഞാനാം
തുളസിപ്പൂമാല ചാര്‍ത്തും
ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ...

സ്വപ്നമെങ്കില്‍ മദനനയയ്ക്കും
അപ്സരസ്സായ് ഞാന്‍ നില്‍ക്കും
മനസ്സും വപുസ്സും മധുചന്ദ്രികയില്‍
മലരമ്പെയ്തെതു മുറിയ്ക്കും രാത്രിയില്‍
മലരമ്പെയ്തെയ്തു മുറിയ്ക്കും
ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts