പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി (വെളുത്ത കത്രീന )
This page was generated on December 9, 2023, 7:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:37.
�പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി
പവിഴമല്ലിയുറങ്ങി
ഏകാന്തദു:ഖത്തിന്‍ മൂടുപടത്തില്‍
എന്റെ ഹൃദയം തേങ്ങീ

ഒരുപാട്ടു പോലും പാടാനില്ല
ഒരുപാപം പുരളാത്തതായി
ഒരു മുത്തം പോലും നല്‍കാനില്ല
ഒരു ശാപം കലരാത്തതായി
പനിനീര്‍ക്കാറ്റിന്‍.....

പിഴചെയ്ത കയ്യാല്‍ താലോലിക്കാം
പിടയുന്ന മാറില്‍ കിടത്താം
മുറിവേറ്റ ഹൃദയം പേടിയ്ക്കുന്നു
ഈ രാത്രി പുലരുകയില്ലേ?
പനിനീര്‍ക്കാറ്റിന്‍.........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts