കിളി മരച്ചില്ലകളിൽ (സമ്മര്‍ പാലസ്സ്‌)
This page was generated on April 27, 2024, 11:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:44.
 ആ..ആ.ആ.ആ

ഉം..ഉം..ഉം..
കിളിമരച്ചില്ലകളിൽ
പുലരികൾ തോരയിടും
നിറമുള്ള ദാവണികൾ
നീയണിഞ്ഞ മേനിച്ചന്തങ്ങൾ
(കിളിമരച്ചില്ലകളിൽ..)


ഉയിരിന്റെ തന്ത്രികളിൽ ഹൃദയം പാടുമ്പോൾ
ഒഴുകി വരും നദിയഴകിൽ കുതിർന്നുവോ നമ്മൾ (2)
മുത്താടും ഗിത്താറിൻ മുത്തേ
മൂവന്തിക്കൂട്ടിലെ തത്തേ
നീയെന്നുമെന്റേതു മാത്രം
നിന്നോടിനിയൊരു ചോദ്യം
നീയും ഞാനും സ്നേഹിച്ചു പോയതെന്തേ
(കിളിമരച്ചില്ലകളിൽ..)

ആ..ആ.ആ.ആ....നാ..നാ..നാ..നാ..
യവനികക്കുള്ളിലേതോ പ്രണയം തേങ്ങുമ്പോൾ
കളിയരങ്ങിൻ കമലദളം വിടർന്നുവോ മുന്നിൽ (2)
കണ്ണിന്റെ കണ്ണായിരുന്നു
ജന്മങ്ങളൊന്നായിരുന്നൂ
കാറ്റായി നിന്നെ പൊതിഞ്ഞൂ
കണ്ണീരു നമ്മൾ മറന്നു
കുഞ്ഞായ് തീരും മോഹത്തെ നീയുറക്കൂ
(കിളിമരച്ചില്ലകളിൽ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts