വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബിജുമേനോൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:49.
ഓ....നേരം പോയ് നേരം പോയ് അതിരില്ലാ പാടത്ത് മൂവന്തി നേരത്ത് വിളകൊയ്യാൻ വരണോടീ മാളുപ്പെണ്ണേ നിറനാഴി പൂവും പോരാ ചെറുതാലി പൊന്നും പോരാ കാറ്റേ കുടമുല്ലക്കാറ്റേ നൂറലങ്കാരങ്ങൾ വേണം കുരവയിടാൻ ആളുവേണം കരയെല്ലാമൊരുങ്ങേണം (നിറനാഴി പൂവും പോരാ....) ചാമരം വേണം ഏഴാന വേണം വേളിപ്പെണ്ണിനെ വരവേൽക്കാൻ (2) അവൾക്കുടുക്കാൻ പൂമ്പുടവ അവൾക്കണിയാൻ പൊന്മാല നാലമ്പല മുറ്റത്ത് നിറമാല തണലത്ത് നാളെ കാലത്ത് കല്യാണം (നിറനാഴി പൂവും പോരാ....) പുടമുറി കഴിഞ്ഞാൽ മാളിക വീട്ടിൽ പെണ്ണിനും ചെറുക്കനും വിരുന്നൂട്ട് (2) നീരാടും കുളക്കടവിൽ മരതകത്തിൻ കല്പടവ് പള്ളിത്തേരണയുനേ കുടമാറ്റം തെളിയുന്നേ കാണാൻ പോകണു പൊടിപൂരം (നിറനാഴി പൂവും പോരാ....) |