കാറ്റിൻകരവാൾ (കുഞ്ഞിക്കൈകൾ )
This page was generated on May 1, 2024, 7:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ കെ ആന്റണി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജോളി അബ്രഹാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:01.

കാറ്റിൻ കരവാൾ കാണാക്കരവാൾ
വെട്ടി വീഴ്ത്തിയ മൺ പുരകൾ
വീണ്ടുമുയർത്തെഴുന്നേൽക്കുന്നു
ഈ പിഞ്ചുകൈകളുയർന്നപ്പോൾ
ഈ പിഞ്ചുകൈകളുയർന്നപ്പോൾ
ഉയർന്നപ്പോൾ ഉയർന്നപ്പോൾ
(കാറ്റിൻ...)

ആ..ആ.ആ.ആ
കർമ്മഭൂവിൻ കാൽ തളിർ പണ്ടൊരു
കാളിയ ദർപ്പമടക്കി (2)
ചീറി വന്നൊരു കാറ്റിനെതിരേ
നൂറു കുഞ്ഞിക്കൈകളിതാ
ആ..ആ...ആ...
ചീറി വന്നൊരു കാറ്റിനെതിരേ
നൂറു കുഞ്ഞിക്കൈകളിതാ
കൈകളിതാ കൈകളിതാ
അണി ചേരും കുഞ്ഞി ക്കൈകളിതാ
കൈകളിതാ കൈകളിതാ
(കാറ്റിൻ...)

മണ്ണു പെറ്റ മനുഷ്യർ നാമീ
മണ്ണിൽ സ്വർഗ്ഗം പണിയും (2)
വിണ്ണിലെ ഗംഗയെ മണ്ണിലൊഴുക്കീ
പണ്ടേ നമ്മുടെ മുത്തച്ഛൻ (2)
മുത്തച്ഛൻ മുത്തച്ഛൻ
ഈ പിഞ്ചു കിടാങ്ങടെ മുത്തച്ഛൻ
മുത്തച്ഛൻ മുത്തച്ഛൻ
(കാറ്റിൻ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts