കറുമ്പനിന്നിങ്ങു വരുമോ കാറേ (പത്തൊൻപതാം നൂറ്റാണ്ട് )
This page was generated on April 28, 2024, 8:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നിഖിൽ രാജ് ,നാരായണി ഗോപൻ ,അരുൺ ഗോപൻ ,ഉണ്ണി ഇളയരാജ ,പൂർണശ്രീ ,അന്ന ബേബി ,നീതു നടുവതെട്ടു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കയാടു ലോഹർ
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2023 05:17:48.
 കറുമ്പനിന്നിങ്ങു വരുമോ കാറേ
കറുമ്പനിന്നിങ്ങു വരുമോ കാറേ
വെളുവെളെ പൈമ്പാല് തുളുമ്പും നിലാവേ ഇരുനാഴി കൊണ്ടേ വാ വെളുമ്പി നിലാവേ

കായാമ്പൂവിൻ നേരഴകാണെ
നങ്ങേലി പെണ്ണിനെ കാണാന്..
കണ്ണിണയിൽ മയ്യെഴുതാനോ
കണ്ണാടി നോക്കണ് പൊയ്കെല്...
മിണ്ടാതെ മിണ്ടണ് പൂഞ്ചേല്..

ചെമ്പക പൂവും കൊണ്ടു
ചന്ദിരൻ മേലെ വന്നു
ചുന്ദരി പെണ്ണിനു ചൂടാന്.
രാവു മുഴുക്കാനും കൂടാന്..
നേരം പുലരുവാനേറെയുണ്ട്..(കറുമ്പനിന്നിങ്ങു)

എനെന്റെ നീർമുടി കോതുമ്പോളെന്തിനു
നീ വന്ന് നോക്കണ് മാടത്തത്തെ
ചേലെനിക്കില്ലെടി കുഞ്ഞിപ്പെണ്ണേ..
മാരിൽ കാറിൻ നേരിയതാലേ
മാറ് മറയ്ക്കണ് പൂനിലാവേ
കാണാവള്ളിയിൽ ഊഞ്ഞാലാടാം
നങ്ങേലി പെണ്ണിനെ കൂട്ടാമോ
ഓളത്തിൽ ഓളക്കം ചായാമോ

കറുമ്പനിന്നിങ്ങു വരുമോ കാറേ
കറുമ്പനിന്നിങ്ങു വരുമോ കാറേ
വെളുവെളെ പൈമ്പാല് തുളുമ്പും നിലാവേ ഇരുനാഴി കൊണ്ടേ വാ വെളുമ്പി നിലാവേ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts