രാജാധിരാജ സുത (ശ്രീരാമ പട്ടാഭിഷേകം )
This page was generated on April 28, 2024, 5:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍ജിക്കി ,എ പി കോമള ,വൈദേഹി
രാഗംനീലാംബരി
അഭിനേതാക്കള്‍ആറന്മുള പൊന്നമ്മ ,മിസ് കുമാരി ,തിക്കുറിശ്ശി സുകുമാരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:58.
രാജാധിരാജസുത രാജിതശരീരാ
രഘുവംശസുകൃതമണി രമണീയഹാരാ

ആനന്ദഭാവുകങ്ങള്‍ അരുളുമഭിരാമാ
ആത്മാവില്‍ ഞാനണിയും അഖിലഗുണധാമാ
പാരേഴുരണ്ടിനും അമൃതമഴതൂകാന്‍
പാവകനേകിയൊരു ഭാഗ്യഘനശ്യാമാ

തങ്കക്കിരീടങ്ങള്‍ തഴുകുമഴകേ ഭരത
മംഗല്യഭാഗ്യമേ മമതനയനായിനീ
നിന്‍ കനകമെയ്യൊളിയില്‍ നിറയുന്നു സൂര്യകുല
സങ്കല്‍പ്പമാകവേ സഫലതകളന്നഥ
രാജാധിരാജ സുത.........

മിത്രകുലരക്ഷക ലക്ഷ്മണകുമാരക
ശത്രുഹര വിജയതര ശതുഘ്ന മമതനയ
പുത്രബലമൊന്നിനായ് പ്രാര്‍ഥിച്ച മന്നവനായ്
പൂര്‍ത്തിയരുള്‍വതിനുലകു പുത്രരെ കനിഞ്ഞുദൈവം
രാജാധിരാജ സുത.........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts