വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | കെ വി ജോബ് |
ഗാനരചന | അഭയദേവ് |
ഗായകര്‍ | സി ഒ ആന്റോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:59.
ഉണ്ണണമുറങ്ങണം സുഖിക്കണമൊട്ടേറെ ഒന്നുമില്ലാ നേടുവാനായ് മന്നിടത്തില്‍ വേറെ നന്മയെന്നും തിന്മയെന്നും ചൊല്വതെല്ലാം സൂത്രം നമ്മെയെല്ലാം പാവയാക്കി പാട്ടിലാക്കാന്‍ മാത്രം നന്മ മാത്രം ചെയ്തു വന്നോ- നെന്തു വന്നു ലാഭം (നന്മ) തിന്മ മാത്രം ചെയ്തു വന്നോ- നെന്തു വന്നു താപം (തിന്മ) (ഉണ്ണണം) ചുറ്റുപാടിലൊട്ടി നില്‍ക്കണം - ഇപ്പോഴത്തെ ചുറ്റുപാടിലൊട്ടി നില്‍ക്കണം - അപ്പോഴപ്പോള്‍ പറ്റുംപോലെ കാര്യം നേടണം - അപ്പോഴപ്പോള്‍ പറ്റുംപോലെ കാര്യം നേടണം നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും ഇഷ്ടം പോല്‍ നടന്നുകൊള്ളണം നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും ഇഷ്ടം പോല്‍ നടന്നുകൊള്ളണം പച്ചപിടിച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ പച്ചപിടിച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ നീലവിശാല മനോഹരമാമീ ആകാശം മേലെ നീലവിശാല മനോഹരമാമീ ആകാശം മേലെ (ഉണ്ണണം) |