എരിയുന്ന കനൽ (പഞ്ചാബി ഹൗസ്‌ )
This page was generated on April 24, 2024, 3:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,മോഹിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:03.
എരിയുന്ന കരളിന്റെ കനലുകള്‍ തിരയുന്ന സുഖം സുഖം എവിടേ
പൊലിയുന്നു ദീപങ്ങള്‍ ഇരുളുന്നു തീരങ്ങള്‍ പൊന്‍പ്രഭാതമെവിടേ
പിടയുന്ന മാനിന്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ
തണല്‍ മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ

ഓര്‍മ്മകള്‍ കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലില്‍ വരാം
മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന്‍ മനസ്സു തരാം
സ്പന്ദനമറിയും സിരകളിലുതിരും ചന്ദനപുഷ്പങ്ങള്‍
നിദ്രയിലലിയും മിഴികളിലുണരും നിര്‍മ്മലസ്വപ്നങ്ങള്‍
നീയെന്‍ ദാഹം..ദാഹം..ജീവന്‍ തേടും മോഹം
ആ...നീയെന്‍ സ്നേഹം സ്നേഹം...ആരോ പാടും ഗീതം
ഹം..ആഹാ .ഹ.ഹാ

ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴല്‍ വിളി നീ തരുമോ
കടലുകലേഴും ചിമിഴിലൊതുക്കും കവിതയില്‍ നീ വരുമോ
ഒരു വരി പാടാന്‍ ഒരു കഥ മൂളാന്‍ ഓര്‍മ്മയില്‍ നീ മാത്രം
കുടമണിനാദമുതിര്‍ന്നൊരു വഴിയും തണലും നീ മാത്രം..
ദേവീ..നീയെന്‍ മോഹം തീരാദാഹം ദാഹം
ആഹാ...ഹാ....ദേവീ നീയെന്‍ ‍സ്നേഹം..
തീരാമോഹം മോഹം ഹം..ആഹാ.. ഹ.. ഹ

ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം
ആഹാ...ഹാ.. നീയെന്‍ ദാഹം ദാഹം ജീവന്‍ തേടും മോഹം
ഹം..ആഹാ..ആ... ആ... ആ ... ആ... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts