ഹരികൃഷ്ണ കൃഷ്ണ (വഴിപിഴച്ച സന്തതി )
This page was generated on May 7, 2024, 2:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി ലീല ,ബി വസന്ത ,ബി സാവിത്രി ,ശ്രീലത നമ്പൂതിരി
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:26.
ഹരികൃഷ്ണാ കൃഷ്ണാ ഹരികൃഷ്ണാ കൃഷ്ണാ
ഗുരുവായൂർ വാസാ ഭുവനേശാ
ചരണ പങ്കജയുഗളം ഞങ്ങൾക്ക്
ശരണമെന്നെന്നും മുകിൽ വർണ്ണാ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ( ഹരികൃഷ്ണാ...)

നീലപ്പീലികൾ നിരനിരയായ് കുത്തി
നിറുകയിൽ കൊണ്ടച്ചുരുൾ കെട്ടി
മണിവേണുവൂതും കമനീയാംഗമീ
മനതാരിൻ കണ്ണിൽ തെളിയേണം
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ( ഹരികൃഷ്ണാ...)


ദുരിതരാശിയും മരണഭീതിയും
നരകദാവാഗ്നി എരിയിക്കെ
കെടുത്തും വർഷവും ധനവും മിത്രവും
അടുത്ത ബന്ധുവുമവിടുന്നേ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ( ഹരികൃഷ്ണാ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts