ഒരേ സ്വരം (ഇവര്‍ )
This page was generated on May 5, 2024, 3:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംശ്രീനിവാസ്
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍ശ്രീനിവാസ് ,കാർത്തിക്ക് ,ശ്രീലേഖ പാർത്ഥസാരഥി ,താര തോമസ് മൂലയിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ബിജുമേനോൻ ,വിനായകൻ ,ദേവി അജിത്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:28.
ഇവർ...
ഇവർ...

ഒരേ സ്വരം ഒരേ നിറം
വിടാത്ത പകലിൻ ചുടുനാവിൽ
വരാത്ത ഇരവിൻ നിറകണ്ണിൽ ഇതാ
ഒരേ സ്വരം ഒരേ നിറം
വിടാത്ത പകലിൻ ചുടുനാവിൽ
വരാത്ത ഇരവിൻ നിറകണ്ണിൽ ഇതാ
തകരചെണ്ടകൾ അലറുന്നു
അലകൾ തമ്പുരു അമറുന്നു
അശാന്തി നിർത്താതെ നിർത്താതെ തുടരുകയായി
ഒരേ സ്വരം ഒരേ നിറം
വിറയ്ക്കും അകമേ തടമാത്രം
നിറയ്ക്കു ജീവിതമധുപാത്രം ഇതാ

കാളസർപ്പം കാത്തുനിൽക്കും
മാരണത്തിൻ മാറിലൂടെ
നാം നടക്കുന്ന പേക്കാട്ടിൽ
കാളസർപ്പം കാത്തുനിൽക്കും
മാരണത്തിൻ മാറിലൂടെ
നാം നടക്കുന്ന പേക്കാട്ടിൽ
ചോര വഴിയും മുറിവേത്
ഈ ഇരുട്ടിൻ കുഴിയേത്
ദൂരെ മായും ദീപം സത്യമോ
ചോര വഴിയും മുറിവേത്
ഈ ഇരുട്ടിൻ കുഴിയേത്
ദൂരെ മായും ദീപം സത്യമോ

ഒരേ സ്വരം ഒരേ നിറം
ഇവിടെ മിന്നും ഉടവാളിൽ
മരണകവിതകൾ ഉറയുന്നു ഇതാ

ആയുധത്തിൻ മൂർച്ഛമുറ്റും
ജീവീത്തിൻ വായ്ത്തലയ്ക്കൽ
ചോര പൂക്കുന്ന തീക്കാറ്റിൽ
ആയുധത്തിൻ മൂർച്ഛമുറ്റും
ജീവീത്തിൻ വായ്ത്തലയ്ക്കൽ
ചോര പൂക്കുന്ന തീക്കാറ്റിൽ
നേരു തിരയും ശരിയേത്
ചേരു പുതയും വഴിയേത്
താനെ നീറും കാലം സത്യമോ
നേരു തിരയും ശരിയേത്
ചേരു പുതയും വഴിയേത്
താനെ നീറും കാലം സത്യമോ

ഒരേ സ്വരം ഒരേ നിറം
ഒരേ സ്വരം ഒരേ നിറം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts