കരിമുകിലിൻ (തസ്കരവീരന്‍ )
This page was generated on April 28, 2024, 9:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,ബാലു തങ്കച്ചൻ ,ഔസേപ്പച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2013 03:28:08.

കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍...
ജനിമൃതിതന്‍ ശാപങ്ങള്‍
മുറിവുകള്‍ പേറുന്നൂ...
ചിതയെരിയും ഹൃദയങ്ങള്‍
മുഖപടമൂരുന്നൂ...
ഇതു നാരകീയ പ്രതിരൂപമോ...
ജടഭൂമിയോ...പറയൂ....പറയൂ....
കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍...

ചിറകടിച്ചു കൂട്ടില്‍
ചിതറി വീണു മോഹം...
വിജനമായ വിഷാദം
വിങ്ങി ഇന്നു വിമൂകം....
സമയ ധമനികള്‍ ഉലയും നേരം
വിരഹ ജ്വാലകള്‍ ഉറയും യാമം
ചുടുനീര്‍ക്കണമായ്...മിഴിനീര്‍ക്കനലായ്
നിറഗദ്ഗദമായ് നീ.....

നീലയവനിക വീഴും
കാലകണികയുടഞ്ഞു...
ഹംസജാലമുലഞ്ഞു...
വന്യമൗനമുതിർന്നു...
പ്രണയജലധികള്‍ ഉറയും നേരം
ഹരിതഭംഗികള്‍ മറയും നേരം
ഒരു സാന്ത്വനമായ് ഇതുവഴി വരുമോ...
കാനല്‍ജലരേഖയായ്.....

ജനിമൃതിതന്‍ ശാപങ്ങള്‍
മുറിവുകള്‍ പേറുന്നൂ...
ചിതയെരിയും ഹൃദയങ്ങള്‍
മുഖപടമൂരുന്നൂ...
ഇതു നാരകീയ പ്രതിരൂപമോ...
ജടഭൂമിയോ...പറയൂ....പറയൂ....

കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts