വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | കെ രാഘവന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | വാണി ജയറാം ,ബി വസന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:02.
ഇത്തിരിപ്പൂവേ നീയറിഞ്ഞോ.. തൃത്താപ്പൂവേ നീയറിഞ്ഞോ..(2) തട്ടിൻപുറത്തു് ശീവോതിയകത്തു് കർക്കിടകത്തിലെ സംക്രാന്തി കർക്കിടകത്തിലെ സംക്രാന്തി അഷ്ടമംഗല്യത്തളികയൊരുക്കൂ പട്ടു വിരിക്കൂ സഖിമാരേ എതിരേൽക്കൂ ചെന്നെതിരേൽക്കൂ ഭഗവതിയെ ശ്രീഭഗവതിയെ എഴുതിരി വിളക്കുകൾ കൊളുത്തിവെയ്ക്കൂ കൊളുത്തിവെയ്ക്കൂ ഇലയിട്ടു ദശപുഷ്പം തളിച്ചുവെയ്ക്കൂ തളിച്ചുവെയ്ക്കൂ മതിലകം വാഴാൻ എഴുന്നള്ളും ദേവിക്കു മണിപീഠം മെഴുകിവെയ്ക്കൂ തൊഴുതു വലം വെയ്ക്കൂ, കൈ- തൊഴുതു വലം വെയ്ക്കൂ മണിനാഗഫണം പോലാ തിരുമുടിയിൽ തിരുമുടിയിൽ അണിയുവാൻ മുല്ലമാല തുളസിമാല തുളസിമാല ഒരു വല്ലം പൂവും അരിയും പൂവെള്ളും വരവേൽക്കാൻ കുരവയും വേണം തൊഴുതു വലം വെയ്ക്കൂ, കൈ- തൊഴുതു വലം വെയ്ക്കൂ കന്നിയിളം പെൺകൊടിമാർ കൈ കൊട്ടിക്കളിക്കുമ്പോൾ അത്തിമരക്കൊമ്പത്തെ തത്തമ്മക്കിളി പാടീ പുന്നെല്ലവിലും പുത്തരിയും തന്നേ പോ തന്നേ പോ പൊട്ടി പുറത്ത്, ശീവോതിയകത്ത് കർക്കിടകത്തിലെ സംക്രാന്തി കർക്കിടകത്തിലെ സംക്രാന്തി... |