പൂവും നീരും (ഇഷ്ട പ്രാണേശ്വരി )
This page was generated on April 23, 2024, 5:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് ,ശോഭ (ബേബി ശോഭ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:17.

തെയ്യാരെ തെയ്യാ തെയ്യാ (4)
പൂവും നീരും പെയ്യുന്നു മാനം
ഊടും പാവും നെയ്യുന്നു തെന്നൽ
മാടത്തപ്പെണ്ണിൻ മീനൊത്ത കണ്ണിൽ
ചേലൊത്ത നാണത്തിൻ തില്ലാന
കുളിരലകൾ തംബുരു മീട്ടി
തളിരിലകൾ തബലകൾ തട്ടി
ചെറുകിളികൾ സ്വരജതി പാടി

പൂവും നീരും പെയ്യുന്നു മാനം
ഊടും പാവും നെയ്യുന്നു തെന്നൽ
ചേലൊത്ത പെണ്ണിൻ താരൊത്ത മെയ്യിൽ
വീറൊത്ത മാരന്റെ പോരാട്ടം
ചൊടിയിണകൾ പരിചകളായി
കരചരണം ഉറുമുകൾ വീശി
നഖമുനകൾ ചുരികകളായി
(പൂവും നീരും..)

ഉം..ഉം..ഉം..
കാണും നേരം ശൃംഗാരം
കണ്ടില്ലെങ്കിൽ പയ്യാരം
താഴംപൂവേ തങ്കം പൂശും താരുടലേകിയതാരാരോ
ആഹാഹാ ആഹാഹാ കാലം പോറ്റിയ താരുണ്യം
കരിമിഴിയിൽ പ്രണയവസന്തം കവിളിണയിൽ മദനസുഗന്ധം
(പൂവും നീരും..)

കണ്ടാലെന്നും കിന്നാരം
കണ്ണേ പൊന്നേ പുന്നാരം
കായാമ്പൂവേ നീലം കൂടും നീൾമിഴിയേകിയതാരാരോ
ആഹാഹാ ആഹാഹാ പ്രായം വീശിയ ലാവണ്യം
തളിരധരം മധുരമരന്ദം കുളിരളകം തരളതരംഗം

പൂവും നീരും പെയ്യുന്നു മാനം
ഊടും പാവും നെയ്യുന്നു തെന്നൽ
മാടത്തപ്പെണ്ണിൻ മീനൊത്ത കണ്ണിൽ
ചേലൊത്ത നാണത്തിൻ തില്ലാന
ചേലൊത്ത പെണ്ണിൻ താരൊത്ത മെയ്യിൽ
വീറൊത്ത മാരന്റെ പോരാട്ടം

തെയ്യാരെ തെയ്യാ തെയ്യാ ഉം..ഉം.. (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts