സ്വപ്‌നത്തിന്‍ താഴ്‌വരയില്‍ (ആ പെണ്‍കുട്ടി നീ ആയിരുന്നെങ്കില്‍ )
This page was generated on April 25, 2024, 3:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎസ്‌ ഡി ശേഖര്‍
ഗാനരചനവെള്ളനാട്‌ നാരായണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:25.
\



സ്വപ്നത്തിന്‍ താഴ്വരയില്‍
സ്വര്‍ണ്ണ വിഷുക്കണിയൊരുക്കാന്‍
വിണ്ണില്‍ നിന്നു നീ വരൂ സഖി
വര്‍ണ്ണ പുഷ്പ താലമേന്തി(2)

താരണിയും എന്‍ കരളില്‍ താരസ്വര വീണ പാടി
ഭാവഹര്‍ഷം പീലിപ്പൂക്കൂട ചൂടുന്നു
മോഹങ്ങള്‍ക്ക് തേനെവിടെ
നിന്‍റെ മൌനം പുഞ്ചിരിയാല്‍ നെയ്ത്തിരിയാക്കൂ
നിര്‍വൃതിതന്‍ മണിയറയില്‍ കതിര്‍തൂകൂ

നാഗസ്വരമേളങ്ങളോടെ നാമലിയുമീ നിമിഷം
എന്‍റെ ദാഹം അനുരാഗ ശ്രുതി മൂളുന്നു
നിന്‍റെ നെഞ്ചില്‍ താളമുണ്ടോ
മുഗ്ധലാസ്യം തിരുവാഭരണം ചാര്‍ത്തുമ്പോള്‍
കസ്തൂരി പൊന്‍ കുളിരായി ഞാന്‍ പടരും
സ്വപ്നത്തിന്‍ താഴ്വരയില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts