കേട്ടില്ലേ നിങ്ങള്‍ വിശേഷം (അച്ഛനും മകനും )
This page was generated on April 24, 2024, 11:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംവിമല്‍ കുമാര്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:39.
 
കേട്ടില്ലേ നിങ്ങള്‍ വിശേഷം - ഇതു
കേട്ടാല്‍ ചിരിക്കരുതാരുമാരും
പണ്ടു പരാശരനെന്നു - പുകള്‍
കൊണ്ടൊരുവന്‍ മുനിയുണ്ടായിരുന്നു

അന്തിക്കൊരുനാള്‍ യമുനയില്‍ സന്ധ്യാവന്ദനമാടാന്‍
മാന്തോലേന്തിയ ദിവ്യന്‍ ചന്തത്തൊടു പോരുമ്പോള്‍
കാളിന്ദിയെക്കടക്കണം - അതി
നാളൊന്നു വഞ്ചിയുമായി വരേണം

വഞ്ചിതുഴയുവാനന്നു - ഒരു
ചഞ്ചനവാണിയരികത്തു വന്നു

കൊഞ്ചും മൊഴി തുഴയുമെടത്തഞ്ചിതമായു് ചാഞ്ചാടി
ചെഞ്ചെമ്മേ തുഴയുമ്പോള്‍ പഞ്ചശരന്‍ പോന്നെത്തി

താരമ്പിലൊന്നെടുത്തു - താടി
ക്കാരന്റെ മാറില്‍ തൊടുത്തു

മാരന്‍ മയങ്ങുന്ന നാരി ഇവ -
ളാരെന്നെക്കൊല്ലുവാന്‍ വന്ന മീന്‍കാരി

കണ്ടു കരളില്‍ കാമം കൊണ്ടു കൊണ്ടാടും മുനി
ദണ്ഡും കമണ്ഡലവും മിണ്ടാതവിടിട്ടേച്ചു
മാരമാലേറ്റു തളര്‍ന്നു - മുനി
നാരിതന്‍ ചാരത്തണഞ്ഞു
അയ്യയ്യോ പാപം മുനീന്ദ്രാ - അങ്ങേ
യ്ക്കാവതില്ലിത്തരം ചിന്ത

കുലവും നിലയുമില്ലാഹീനയില്‍ ദീനയിവള്‍
ആപത്തില്‍ പാപത്തിനു നീപത്തനമാക്കൊല്ലാ

ഇല്ലിതിലെന്തോന്നു പാപം - തവ
നല്ലതു കൈവരാന്‍ യോഗം - പെണ്ണേ
ഇന്നു മുതല്‍ മത്സ്യഗന്ധി - പാരില്‍
എന്നുമേ കസ്തൂരിഗന്ധി - പെണ്ണേ
വേരിച്ചൊല്ലാര്‍മണി നിന്നില്‍ വേദ -
വ്യാസന്‍ ജനിക്കുമീമ്മന്നില്‍

എന്തിനധികം ചൊല്ലുവതെന്തായാലും മുനിവരന്‍
സന്ധ്യയെ വന്ദിക്കാതെ അന്തിക്കവളേ പൂകി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts