മംഗളദീപം തിരി തെളിയും (ശിപായി ലഹള )
This page was generated on May 1, 2024, 4:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,വാണിവിശ്വനാഥ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:41.

മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍
കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍
മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍
കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍
കേളീനളിനം വിടരുകയായ് കഥകളിമുദ്രാമലരുകളായ്
കേളീനളിനം വിടരുകയായ് കഥകളിമുദ്രാമലരുകളായ്
ചന്ദനചര്‍ച്ചിത നീലകളേബര നെഞ്ചിടനെഞ്ചൊരു ശ്രീലകമാക്കിടു-
മഷ്ടപദീലയ സാന്ത്വനഗാഥയിലമ്പലമണിയുണരുമ്പോള്‍
മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍......

ആരതിയുഴിയും മനസ്സും ആരഭി മൂളുകയല്ലോ
ഇതളിടുമോരോ കനവും തുളസികളണിയുകയല്ലോ
നിറനിലാക്കുളിരുമായു് നീ വരും നിമിഷമായ്
ഹൃദയശംഖിലെ പ്രണയതീര്‍ത്ഥമേ......
നിന്റെ വിലോല പദങ്ങളിലേതൊരു ബന്ധുരനൂപുരമഞ്ജരിയരുളിയ
താളതരംഗപതംഗമിതെന്നുടെ മനസ്സിനു മധു പകരുമ്പോള്‍
(മംഗളദീപം തിരി തെളിയും.....)

കാല്‍ത്തളയിളകും ജതികള്‍...കാതര മന്ത്രണമായി
ആതിര വിരിയും മലരില്‍ മനമൊരു പാല്‍ക്കടലായി
അലിയുമീ അമൃതുമായു് അലസമെന്‍ അരികെ വാ
കല്‍വിളക്കിലെ കനകനാളമായ്.........
തങ്കമുരുക്കിയ തംബുരുവായ് നിന്‍ നെഞ്ചിലമര്‍ന്നു തുടിച്ചുണരുന്നൊരു
രാഗവസന്ത സുഗന്ധലയങ്ങളില്‍ അകമിഴിയിതള്‍ വിരിയുമ്പോള്‍
(മംഗളദീപം തിരി തെളിയും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts