പറയൂ ഞാന്‍ എങ്ങനെ [F] (ചൈതന്യം )
This page was generated on April 20, 2024, 6:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരവീന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സുജാത മോഹൻ
രാഗംസാരമതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:56.
parayoo njaan engane parayendu



പറയൂ ഞാൻ എങ്ങനെ പറയേണ്ടൂ
പറയൂ ഞാൻ എങ്ങനെ പറയേണ്ടൂ ?!!
നീയിന്നുമറിയാത്തൊരെൻ സ്നേഹ നൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾകൊണ്ടു മുറിവേറ്റൊരെൻ
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങൾ
പറയൂ ..


അകലത്തിൽ വിരിയുന്ന സൗഗന്ധികങ്ങൾതൻ
മദകര സൗരഭലഹരിയോടെ
ഇടറുന്ന പദവുമായ്‌ അണയുന്ന കാറ്റിന്റെ
മധുരമാം മർമ്മര മൊഴികളാലേ
പറയൂ ..

ഒരു മഞ്ഞുതുള്ളിതൻ ആഴങ്ങളിൽ മുങ്ങി
നിവരുമെൻ മോഹത്തിൻ മൗനത്താലോ
ഹൃദയാഭിലാഷങ്ങൾ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലം ഒഴികളാലോ
പറയൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts