ഇടയകന്യക ഞാന്‍ (ഡൊമിനിക്ക്‌ പ്രെസെന്റേഷന്‍ )
This page was generated on May 4, 2024, 12:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവിദ്യാധരൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2014 04:08:58.

ആ...ആ....ആ...ആ....ആ....
ഇടയകന്യക ഞാൻ...പാവം പ്രണയമല്ലിക ഞാൻ...
അനുരാഗമായ് പെയ്തുപോയ് എൻ സ്നേഹസല്ലാപം...
കതിരോർമ്മയായ് പൂത്തുപോയ് വിരഹാർദ്ര ഭാവങ്ങൾ...
ഇടയകന്യക ഞാൻ...പാവം പ്രണയമല്ലിക ഞാൻ...

വെണ്ണിലാവിൻ കായലിൽ മഞ്ഞു വീഴുന്നു
വെണ്മുകിൽപ്പൂമെത്തയിൽ തിങ്കളുരുകുന്നു
വനകോകിലങ്ങൾ മൂകമായി പൊന്മുളംകൂട്ടിൽ
നീ എങ്ങുപോയ് നീ എങ്ങുപോയെൻ പ്രേമരാജഹംസമേ...
ഇടയകന്യക ഞാൻ...പാവം പ്രണയമല്ലിക ഞാൻ...

ഇനിയുമെന്തേ പരിഭവം പെയ്തു തോർന്നില്ലേ
ഇനിയുമെന്നെ കാണുവാൻ കൊതിയുണർന്നില്ലേ...
ഇനി എന്നു നീയെൻ നീലരാവിൻ പുളകമായ് മാറും
എന്നാത്മദാഹം കേണുപോയി നിന്നെ വാരിപുണരുവാൻ...
ഇടയകന്യക ഞാൻ...പാവം പ്രണയമല്ലിക ഞാൻ...
അനുരാഗമായ് പെയ്തുപോയ് എൻ സ്നേഹസല്ലാപം...
കതിരോർമ്മയായ് പൂത്തുപോയ് വിരഹാർദ്ര ഭാവങ്ങൾ...
ഇടയകന്യക ഞാൻ...പാവം പ്രണയമല്ലിക ഞാൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts