താളത്തില്‍ ചാഞ്ചാടും (മുത്തുക്കുടയും ചൂടി )
This page was generated on May 7, 2024, 10:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,സിതാര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:19.
 
(സ്ത്രീ) താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ
നിന്‍ താഴമ്പൂ മണമെന്റെ പ്രേമം
(പു) പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍
ഞാനതില്‍ രാഗം തുളുമ്പുന്ന നീലം
((സ്ത്രീ) താളത്തില്‍ )
((പു) പ്രേമത്തിന്‍ )

(പു) കുഞ്ഞുമുല്ലപ്പൂവിന്നുള്ളില്‍
മഞ്ഞുതുള്ളി പോലെ എന്നില്‍
മിന്നി നില്‍ക്കും മുത്തേ വാ... ഓ വാ...

(സ്ത്രീ) ഈ രാവില്‍ തമ്മില്‍ മെയു് ചേര്‍ന്നും
(പു) നമ്മള്‍
(സ്ത്രീ) തേനോറും പാട്ടില്‍ കാതോര്‍ത്തും
(പു) ദൂരേ
ഒന്നിനുമൊന്നിനുമൊന്നിനുമക്കരെ
ഒന്നാം തീരത്തിന്നൊന്നാവും
(സ്ത്രീ) ആണ്‍പ്പൂവേ പെണ്‍പ്പൂവേ കാണല്ലേ കാണല്ലേ
(പു + സ്ത്രീ) ഓ... + കാണല്ലേ കാണല്ലേ കാണല്ലേ കാണല്ലേ

(പു) താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ
നിന്‍ താഴമ്പൂ മണമെന്റെ പ്രേമം
(സ്ത്രീ) പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍
ഞാനതില്‍ രാഗം തുളുമ്പുന്ന നീലം

(സ്ത്രീ) പുഴ പറഞ്ഞു തീരമേ പുലരുമ്പോള്‍ എന്റെ കല്യാണം
അതു കഴിഞ്ഞാല്‍ അലകടലിന്‍ മണിയറയില്‍ സല്ലാപം

(പു) നക്ഷത്രം മിന്നും പൂത്താലി
(സ്ത്രീ) താലി
(പു) തന്നല്ലോ പണ്ടേ മൂവന്തി
(സ്ത്രീ) ഞങ്ങള്‍
പിന്നെയും പിന്നെയും പിന്നെയും
നമ്മുടെ കണ്ണില്‍ മുഖം നോക്കീന്നൊന്നാവും
(പു) ആണ്‍തത്തെ പെണ്‍തത്തെ മിണ്ടല്ലേ മിണ്ടല്ലേ
(സ്ത്രീ + പു) ഓ... + മിണ്ടല്ലേ മിണ്ടല്ലേ മിണ്ടല്ലേ മിണ്ടല്ലേ

(സ്ത്രീ) താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ
നിന്‍ താഴമ്പൂ മണമെന്റെ പ്രേമം
(പു) പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍
ഞാനതില്‍ രാഗം തുളുമ്പുന്ന നീലം
(സ്ത്രീ) താഴമ്പൂ മണമെന്റെ പ്രേമം
(പു) രാഗം തുളുമ്പുന്ന നീലം
(സ്ത്രീ) ഓ... താഴമ്പൂ മണമെന്റെ പ്രേമം
(പു) ഓ... രാഗം തുളുമ്പുന്ന നീലം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts