നന്നങ്ങാടികള്‍ (കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ )
This page was generated on April 23, 2024, 4:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍മലേഷ്യ വാസുദേവന്‍ ,എസ്‌ പി ഷൈലജ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:19.

നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ (2)
ചാവേറും മോഹങ്ങൾ
എന്നാളും മൂടുന്നു മനസ്സിൻ അറതൻ ഇരുളിൽ
തമ്പ്രാക്കന്മാരേ
(നന്നങ്ങാടികൾ..)

പ്രാണങ്ങൾ ചിമ്മി ചിമ്മി അലയും
മോഹങ്ങൾ മിന്നി മിന്നി അണയും
പ്രാണങ്ങൾ ചിമ്മി ചിമ്മി അലയും
ഉള്ളിൽ മോഹങ്ങൾ മിന്നി മിന്നി അണയും
മിനുങ്ങു തരികളായ് നുറുങ്ങു പൊരികളായ്
ചിരിയിൽ കണ്ണീരുമായ് പായും പാതകളിൽ (2)
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ
(നന്നങ്ങാടികൾ..)

രാവെല്ലാം ചിന്ന ചിന്ന കനവും കണ്ട്
നോവെല്ലാം തമ്മിൽ തമ്മിൽ ചെകയും
ചിറക് തെരയുമീ കരിയിലക്കിളികൾ
എരിയും നെഞ്ചിന്നുള്ളിൽ തേങ്ങും മൗനവുമായ് (2)
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ
(നന്നങ്ങാടികൾ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts