ഇനിയുമേതു തീരം (പൂവിരിയും പുലരി )
This page was generated on April 26, 2024, 5:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,നെല്ലിക്കോട് ഭാസ്കരൻ ,ശങ്കര്‍ ,രാജലക്ഷ്മി ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2018 15:14:02.



ഇനിയുമേതു തീരം ഇവിടെയല്‍പനേരം
നേര്‍ത്ത മൗനമെല്ലാം തേങ്ങലായനേരം (ഇനിയുമേതു..)

മാരിവില്ലു പോലെ നിലാവല പോലെ
മാഞ്ഞിടുന്നു മോഹം നോക്കിനില്‍പു കാലം (മാരിവില്ലു..)
ജീവിതമേ..ജീവിതമെ നിത്യവേദനയല്ലൊ ?
ആദിമുതല്‍ നീയേകീ പ്രിയേ അതില്‍ നീ തള്ളി (ഇനിയുമേതു..)

നൊമ്പരങ്ങളോടെ കിനാവുകളോടെ
താഴെ മൂകഭൂമി മേലേ ശ്യാമവാനം
അനുഭവമേ...അനുഭവമെ നിത്യയാതനയല്ലോ ?
ഇന്നുവരെ നീ നല്‍കീ പ്രിയേ അതില്‍ നീ മൂടീ (ഇനിയുമേതു..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts